ഇഞ്ചി കൃഷിയും രീതി, നടീൽ,പരിചരണം.....
ഏലം കഴിഞ്ഞാൽ കേരളത്തിൽ വളരെ പ്രധാന്യമുള്ളതാണ് സുഗന്ധവൃഞ്ജനങ്ങളിൽ ഒന്നാണ് ഇഞ്ചി. ദക്ഷിണേന്ത്യയാണ് ഇഞ്ചിയുടെ ജന്മദേശം. ഇന്ത്യയിൽ ഉണ്ടാക്കുന്ന ചുക്കിന്റെ 90 ശതമാനവും കയറ്റി അയക്കുകയാണ്.ഇന്ത്യൻ ചുക്കിനും ഇഞ്ചിക്കും ലോക മാർക്കറ്റിൽ വലിയപ്രധാന്യമാണുള്ളത്. അന്തരീക്ഷ ഈർപ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാൻ നല്ലത്. കാലവർഷത്തെ ആശ്രയിച്ചോ നനച്ചോ സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിൽ വരെ ഇഞ്ചി കൃഷി ചെയ്യാം.നാർവാർച്ചയുള്ള മണൽമണ്ണ്,ചെളിമണ്ണ്,ചരൽമണ്ണ് എന്നിവിടങ്ങളിൽ ഇഞ്ചി കൃഷി നടത്താം. ജൈവാംശംകൂടുതലുള്ള മണ്ണിലാണ് കൃഷി ചെയ്യുവാൻ കൂടുതൽ അനുയോജ്യം. മണ്ണിൽ നിന്ന് വളാംശം കൂടുതൽ വലിച്ചെടുക്കുന്നതിനാൽ ഒരു സ്ഥലത്ത് തന്നെ തുടർച്ചയായി ഇഞ്ചി കൃഷി ചെയ്യുന്നത് നല്ലതല്ല.
കൃഷി രീതി :
ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് കൃഷി ചെയ്യാൻ കൃഷിസ്ഥലത്ത് ജോലി ആരംഭിക്കണം.കിളച്ചൊരുക്കിയ ശേഷം ഒരു മീറ്റർ വീതിയിലും 25 സെന്റിമീറ്റർ ഉയരത്തിലും വാരം തയ്യാറാക്കി വേണം കൃഷി ചെയ്യുവാൻ നിരപ്പായ സ്ഥലത്ത് 25 വാരങ്ങൾക്ക് ഒന്ന് എന്നതോതിൽ നീർവാർച്ച ചാലുകളും ഉണ്ടാക്കണം.ചുക്കിന് പറ്റിയ ഇഞ്ചിയിനങ്ങളാണ് മാരൻ,വയനാട്,മാനന്തവാടി,ഹിമാചൽ,വള്ളുവനാട്,കുറുപ്പംപടി,ഐഐഎസ്ആർ-വരദ,ഐഐഎസ്ആർ-രജത,ഐഐഎസ്ആർ-മഹിമ എന്നിവ.റിസോഡിജനീറോ,ചൈന,വയനാട് ലോക്കൽ,തഫൻജീയ,ഓളിസോറെസിൻ എന്നിവയാണ് പച്ച ഇഞ്ചിക്കു നല്ലത്.
ഇഞ്ചി കൃഷിയിൽ കഴിഞ്ഞ വർഷത്തെ ഇഞ്ചി കൃഷിയിൽ നിന്നും ശേഖരിക്കുന്ന വിത്ത് ഇഞ്ചിയാണ് നടീൽ വസ്തു.എട്ട് മാസമാകുമ്പോൾ തന്നെ കരുത്തുള്ള നല്ല നല്ല ഇഞ്ചികൾ വിത്തിനായി കണ്ടുവെക്കണം. ഇങ്ങനെ കണ്ടു വെയ്ക്കുന്നവയിൽ നിന്നും കിഴങ്ങിനു കേടുവരാത്തക്ക രീതിയിൽ വേണം പറിച്ചെടുക്കുവാൻ.
നടീൽ രീതി :
ഇങ്ങനെ വിളവെടുത്ത ഇഞ്ചി മൂന്ന് ഗ്രാം മാങ്കോസെബ്,ഒരു മില്ലി മാലത്തയോൺ എന്നിവ കലർത്തിയ ലായിനിയിൽ 30 മിനിറ്റ് മുക്കിവെയ്ക്കണം. നടുന്നതിന് മുമ്പ് തണലുള്ള തറയിൽ നിരത്തിയിട്ട് തോർത്തിയെടുക്കണം. തണലുള്ള പ്രദേശത്ത് കുഴിയെടുത്ത് മണലോ അറക്കപ്പൊടിയൊവിരിച്ച് വിത്ത് സൂക്ഷിക്കാം.ഇത് ഓലകൊണ്ട് മൂടണം കുഴിയിൽ വായുസഞ്ചാരം ഉണ്ടാകണം. മാസത്തിൽ ഒന്ന് വിത്ത് പരിശോധിച്ച് ചീഞ്ഞതുണ്ടെങ്കിൽ മാറ്റണം.
ഏപ്രിൽ മാസം ആദ്യത്തെ ആഴ്ച ഇഞ്ചി വിത്ത് നടാം. വേനൽ മഴ ലഭിക്കുന്നതിന് അശ്രയിച്ച് വിത്ത് നടണം. നനസൗകര്യമുള്ളിടത്ത് ഫെബ്രുവരിയിൽ കൃഷിയിറക്കാം.ഒരു ഹെക്ടറിലെ കൃഷിയ്ക്ക് 1500 കിലോ ഗ്രാം വിത്തുവേണ്ടിവരും. വിത്ത് 15 ഗ്രാമിൽകുറയാതെ കഷണങ്ങളാക്കി 20 മുതൽ 25 സെന്റിമീറ്റർ അകലത്തിൽ അഞ്ച് സെന്റിമീറ്റർ താഴ്ചയുള്ള കുഴികളെടുത്ത് നടാം. ആവശ്യമുള്ള നീളത്തിലും വീതിയിലും ബെഡ് തയ്യാറാക്കി അതിൽ ചെറിയ തടങ്ങളെടുത്തും വിത്തുപാകാം.
വളപ്രയോഗം :
ഒരു ഹെക്ടർ സ്ഥലത്ത് കൃഷിയ്ക്ക് അടിസ്ഥാന വളമായി ജൈവവളം 30 ടണ്ണും യൂറിയ 150 കിലോഗ്രാമും രാജ്ഫോസ് 250 കിലോഗ്രാം,പൊട്ടാഷ് 90 കിലോ ഗ്രാം എന്നിവ വേണ്ടിവരും. ആദ്യ അടിവളമായി മുഴുവൻ രാജ്ഫോസും 45 കിലോ ഗ്രാം പൊട്ടാഷ്യം ചേർക്കണം.60-ാം ദിവസത്തിലും 120-ാം ദിവസത്തിലും യൂറിയ 75 കിലോഗ്രാം യൂറിയ നൽകണം. പൊട്ടാഷ് 45 കിലോഗ്രാമും നൽകാം. നടീൽ കഴിഞ്ഞാൽ വാരങ്ങളിൽ പുതയിടണം. ഹെക്ടറിന് 15 ടൺ പച്ചില വേണ്ടിവരും.
നടീൽ സമയത്ത് ട്രൈക്കോഡർമ,സ്യൂഡോമോണാസ്,മൈക്കോറൈസ എന്നി ജീവാണുവളങ്ങൾ ചേർക്കുന്നതും രോഗസാദ്ധ്യത കുറയ്ക്കാൻ സഹായിക്കും.നട്ട് ആറുമാസം മുതൽക്കെ വിളവെടുക്കാം. എന്നാൽ ചുക്ക് ആക്കുവാൻ 245 മുതൽ 260 ദിവസങ്ങൾക്കുള്ളിൽ പറിച്ചെടുക്കണം.

0 comments: